ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം: 19കാരന് വധശിക്ഷ

Posted on: July 21, 2018 7:12 pm | Last updated: July 21, 2018 at 7:12 pm
SHARE

ജയ്പൂര്‍: രാജസ്ഥാനില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19കാരന് കോടതി വധശിക്ഷ വിധിച്ചു. മെയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി ബന്ധുവിനൊപ്പമുണ്ടായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ക്രൂരപീഡനത്തിനിരയായ കുട്ടി 20 ദിവസത്തോളം ചികിത്സയിലായിരുന്നു. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമ ഭേദഗതി രാജസ്ഥാന്‍ നിയമസഭ പാസാക്കിയതിന് ശേഷം ഇതാദ്യമാണ് ഒരാള്‍ക്ക് വധിശിക്ഷ വിധിക്കുന്നത്.