Connect with us

National

ഒരു പന്തല്‍പോലും കെട്ടാനറിയാത്തവര്‍ എങ്ങനെ രാജ്യം കെട്ടിപ്പടുക്കും;ബിജെപിയെ ആക്രമിച്ച് മമത

Published

|

Last Updated

കൊല്‍ക്കത്ത: ബിജെപിയുടെ പരാജയത്തിനു ബംഗാള്‍ വഴിതെളിക്കുമെന്നും 2019ലെ പൊതുതിരഞ്ഞെഒകരടുപ്പില്‍ അവര്‍ 100 സീറ്റിനുള്ളിലേക്കു ചുരുങ്ങുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ് . ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം മറികടക്കാനുള്ള അംഗബലം ഇപ്പോള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടെങ്കിലും ജനാധിപത്യത്തില്‍ അവര്‍ വിജയിക്കില്ല. ബിജെപിയെ പിന്തുണച്ച അണ്ണാ ഡിഎംകെ തെറ്റായ തീരുമാനത്തിനു പശ്ചാത്തപിക്കേണ്ടി വരുമെന്നും മമത പറഞ്ഞു. 1993ല്‍ വിക്ടോറിയ ഹൗസിനു പുറത്തുണ്ടായ വെടിവെപ്പില്‍ 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

2024നെ കുറിച്ചാണു മോദിയും ബിജെപിയും ഇപ്പോള്‍ സംസാരിക്കുന്നത്. നിങ്ങളാദ്യം 2019 മറികടക്കൂ. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുകയെന്നും മമത പരിഹസിച്ചു. കഴിഞ്ഞ ആഴ്ച മിഡ്‌നാപുരില്‍ മോദി പങ്കെടുത്ത റാലിക്കു വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞുവീണ് നിരവധി പേര്‍ക്കു പരുക്കേറ്റത് സൂചിപ്പിച്ച് സംസാരിക്കുകയായിരുന്നു മമത. ബിജെപിയെ പുറത്താക്കാന്‍ ബംഗാള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നും ഇവര്‍ പറഞ്ഞു.