ഗോള്‍ഡന്‍ ബോള്‍ മോഡ്രിചിന്; കെയ്‌ന് ഗോള്‍ഡന്‍ ബൂട്ട്

Posted on: July 15, 2018 11:52 pm | Last updated: July 16, 2018 at 10:20 am

ലുഷ്‌കിനി: കൈയെത്തും ദൂരത്ത് കിരീടം നഷ്ടമായെങ്കിലും ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിയത് ക്രൊയേഷ്യന്‍ താരമായ ലൂക്ക മോഡ്രിച്ച്. ആറ് ഗോള്‍ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.

ബെല്‍ജിയത്തിന്റെ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്‌സ് മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയപ്പോള്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ കെയ്‌ലിന്‍ എംബാപ്പെ സ്വന്തമാക്കി.

ഫിഫ ഫെയര്‍ പ്ലെ ട്രോഫി സ്‌പെയിന്‍ നേടി. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അന്റോയിന്‍ ഗ്രീസ്മാനാണ് ഫൈനലിലെ താരം.