Connect with us

International

പാര്‍ലിമെന്റ് ആക്രമണം; ആറ് ഇസില്‍ ഭീകരരെ ഇറാന്‍ തൂക്കിലേറ്റി

Published

|

Last Updated

തെഹ്‌റാന്‍: 2017ല്‍ ഇറാന്‍ പാര്‍ലിമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കാളികളെന്ന് കണ്ടെത്തിയ എട്ട് ഇസില്‍ ഭീകരരുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി. ഇറാന്‍ ജുഡീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ ന്യൂസാണ് ഇക്കാര്യം അറിയിച്ചത്. ഇസില്‍ ഭീകരരായ സുലൈമാന്‍ മുസാഫരി, ഇസ്മാഈല്‍ സൂഫി, റഹ്മാന്‍ ബെറൂസ്, മജീദ് മുര്‍ത്താസ്, സിറൗസ് അസീസ്, അയ്യൂബ് ഇസ്മാഈല്‍, ഖുസ്രോ റമാസാനി, ഉസ്മാന്‍ ബറൗസ് എന്നിവരെയാണ് തൂക്കിലേറ്റിയത്.

അതേ സമയം, വധശിക്ഷ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. 2017 ജൂണ്‍ ഏഴിനാണ് പാര്‍ലിമെന്റിനു നേരെ ഭീകരാക്രമണം നടന്നത്.ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest