Connect with us

Kerala

അഭിമന്യു വധം : പ്രതികളിലൊരാള്‍ ദുബൈയിലേക്ക് കടന്നതായി സംശയം

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ പൊലീസ് തിരയുന്ന പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സൂചന. ബെംഗളൂരു വിമാനത്താവളം വഴി രക്ഷപെട്ട ഇയാളെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി.

പ്രതികള്‍ക്കായി പോലീസ് നാടൊട്ടുക്കും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. മൂന്നു ദിവസം മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് പ്രതി കടന്നതായാണ് വിവരം. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൃത്യത്തില്‍ ഉള്‍പ്പെട്ട 12 പേരുടെ വിവരങ്ങള്‍ കൊച്ചിയും മംഗലാപരുവും ബംഗളുരുവും അടക്കമുളള വിമാനത്താവളങ്ങള്‍ക്ക് നല്‍കിയിരിരുന്നു.എന്നാല്‍ വിദേശത്തേക്ക് കടന്നയാളുടെ പാസ്‌പോര്‍ട് വിവരങ്ങള്‍ പൊലീസിന് ലഭ്യമായില്ലെന്നും . അതിനാല്‍ വിമാനത്താവള അധികൃതര്‍ക്കും തിരിച്ചറിയായില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.