ജിവി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധ: ആരോപണവിധേയനായ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

Posted on: July 5, 2018 1:26 pm | Last updated: July 6, 2018 at 10:14 am

തിരുവനന്തപുരം: ജി വി രാജ സ്‌ക്കൂളിലെ ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ സ്ഥനം മാറ്റിയിരിക്കുന്നത്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കാണ് സ്ഥാലം മാറ്റിയിരിക്കുന്നത്. ഹെഡ്മാസ്റ്ററേയും സ്ഥലം മാറ്റിയിട്ടുണ്ട്. സ്‌കൂളിലെ ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രദീപ് തന്നെ മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഉന്നതനായ ഒരാളുടെ സഹായമില്ലാതെ ഇത്തരം സംഭവം ഉണ്ടാകില്ല. കുട്ടികളെ കൊണ്ട് പ്രദീപ് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നുവെന്ന സംശയമാണ് കായിക വിദ്യാഭ്യാസ വകുപ്പിനും ഇന്‍ലിജന്‍സ് എ ഡി ജി പിക്കും കൈമാറിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭക്ഷ്യ വിഷബാധയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ശിപാര്‍ശയുണ്ട്. 2011ല്‍ ചുമതയേറ്റത് മുതല്‍ എല്ലാ വര്‍ഷവും സംഭവിക്കുന്ന ഭക്ഷ്യ വിഷബാധ വിരല്‍ ചൂണ്ടുന്നത് പ്രദീപിലേക്കാണ്. അതേസമയം, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.