എംഎം വര്‍ഗീസ് സിപിഎം ത്യശൂര്‍ ജില്ലാ സെക്രട്ടറി

Posted on: June 30, 2018 1:30 pm | Last updated: June 30, 2018 at 1:30 pm
SHARE

തൃശൂര്‍: സിപിഎം ജില്ലാ സെക്രട്ടറിയായി എംഎം വര്‍ഗീസിനെ തിരരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

നിലവിലെ ജില്ല സെക്രട്ടറി കെ രാധാകൃഷ്ണന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. ജില്ല സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ല സെക്രട്ടറിയുമായ യുപി ജോസഫിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ ഉയര്‍ന്നു വന്നിരുന്നു.