Connect with us

National

സൈനിക വാഹനത്തിന് മുകളില്‍ പാറവീണ് അഞ്ച് ജവാന്‍മാര്‍ മരിച്ചു

Published

|

Last Updated

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ അഞ്ച് ജവാന്‍മാര്‍ മരിച്ചു.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ

വീണായിരുന്നു അപകടം. അപകടത്തില്‍ 6 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 അംഗ സംഘം പരിശീലനത്തിനായി ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകും വഴി ദേശിയപാതിയിലായിരുന്നു അപകടം.