Connect with us

Kerala

ഓട്ടോ, ടാക്‌സി, ലൈറ്റ്‌മോട്ടോര്‍ വാഹനങ്ങള്‍ ജൂലൈ നാല് മുതല്‍ അനശ്ചിതകാല സമരത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളിലെ എട്ടു ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചു.

നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പുതുക്കുക, ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് . സംസ്ഥാനത്തെ ഓട്ടോ, ടെംപോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോ, ജീപ്പുകള്‍ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍, കണ്‍വീനര്‍ കെ.വി. ഹരിദാസ് എന്നിവര്‍ അറിയിച്ചു

---- facebook comment plugin here -----

Latest