Connect with us

National

രാജ്യസഭാ ഉപാധ്യക്ഷന്‍: തൃണമൂല്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കും. സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം തെൡയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുകേന്ദു ശേഖര്‍ റോയിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃണമൂല്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സെഷനിലാണ് നാമനിര്‍ദേശവും തിരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുക. 2012 മുതല്‍ മലയാളിയായ പി.ജെ കുര്യനാണ് രാജ്യസഭാ ഉപാധ്യക്ഷന്‍. 1992ലാണ് അവസാനമായി
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

245 അംഗ സഭയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

---- facebook comment plugin here -----