സഊദിയില്‍ കാലാവസ്ഥാ വ്യതിയാനം; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം

Posted on: June 22, 2018 10:02 am | Last updated: June 22, 2018 at 10:02 am

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ മാറ്റം അനുഭവപ്പെടുമെന്ന് സഊദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , സഊദിയുടെ കിഴക്ക് വടക്ക് പ്രവിശ്യകളില്‍ ഇത്തവണ ചൂട് 50 ഡിഗ്രിക്കും മുകളില്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ശക്തമായ ചൂടും പൊടിക്കാറ്റുമായിട്ടാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയെന്നും, പൊടിക്കാറ്റില്‍നിന്ന് രക്ഷ നേടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു