Connect with us

National

താനും സൈന്യത്തില്‍ ചേരും; ഔറംഗസേബിന്റെ സഹോദരന്‍ പറയുന്നു

Published

|

Last Updated

ഔറംഗസേബ്‌

ശ്രീനഗര്‍: താന്‍ സൈന്യത്തില്‍ ചേരുമെന്ന് കശ്മീരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ സഹോദരന്‍. സഹോദരനെ ഭീകരര്‍ കൊലപ്പെടുത്തിയെങ്കിലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഔറംഗസേബിന്റെ ഇളയ സഹോദരനായ അസീം പറഞ്ഞു.

ഭീകരരെ ഇല്ലാതാക്കാന്‍ രാജ്യത്തിന് വേണ്ടി മരിക്കാനും താനും കുടുംബാംഗങ്ങളും തയ്യാറാണെന്ന് ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെരുന്നാള്‍ ആഘോഷത്തിനായി വീട്ടിലേക്ക് പുറപ്പെട്ട ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ മൃതദേഹം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കശ്മീരിലെ ഭീകരരെ കൊല്ലണമെന്നും അവരാണ് തന്റെ മകന്റെ ജീവനെടുത്തതെന്നും മുന്‍ സൈനികന്‍ കൂടിയായ മുഹമ്മദ് ഹനീഫ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അവന്‍ കശ്മീരിന്റെകൂടി മകനായിരുന്നു. കശ്മീര്‍ നമ്മുടേതാണ് . കശ്മീരിനെ നശിപ്പിക്കുന്നവരെ ഇല്ലാതാക്കണമെന്നും ഹനീഫ് ആവശ്യപ്പെട്ടിരുന്നു.

44 രാഷ്ട്രീയ റൈഫിള്‍സില്‍ അംഗമായിരുന്ന ഔറംഗസേബ് നിരവധി സൈനിക ഓപ്പറേഷനുകളില്‍ പങ്കാളിയായിട്ടുണ്ട്. ഹിസ്ബുള്‍ തീവ്രവാദികളായ സമീര്‍ ടൈഗര്‍, സദ്ദാം പാദ്ദാര്‍ എന്നിവരെ വധിച്ച സൈനിക സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു.

Latest