വാഹനാപകടത്തില്‍ പരുക്കേറ്റ പത്ര ജീവനക്കാരന്‍ മരിച്ചു

Posted on: June 17, 2018 4:22 pm | Last updated: June 17, 2018 at 4:22 pm
SHARE

പെരിന്തല്‍മണ്ണ: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പത്ര ജീവനക്കാരന്‍ മരിച്ചു. മാധ്യമം പെരിന്തല്‍മണ്ണ യൂണിറ്റിലെ ഡിടിപി. ജീവനക്കാരന്‍ പെരിന്തല്‍മണ്ണ ലെമണ്‍വാലി ഉപ്പൂട്ടില്‍ ബെന്നി ജോസഫ് (54) ആണ് മരിച്ചത്.മൂന്നാഴ്ച മുമ്പ് ബെന്നി ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ്. വീടിനടുത്ത ജൂബിലി ജംഗ്ഷന് സമീപത്തെ് ബേങ്കിലേക്ക് വരുേമ്പാഴാണ് അപകടം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഉപ്പൂട്ടില്‍ പരേതരായ മറിയാമ്മ ജോസഫ്-ജോസഫ് ദമ്പതികളുടെ മകനാണ്. ഭാര്യ: കുഴിമറ്റത്തില്‍ വത്സമ്മ ബെന്നി (ബീന) മകള്‍: ബിനി മരിയ ബെന്നി (വിദ്യാര്‍ഥിനി, ജ്യോതി എഞ്ചിനീയറിങ് കോളജ് തൃശ്ശൂര്‍)സഹോദരങ്ങള്‍: അഡ്വ. ജോയ് ജോസഫ് (കോട്ടയം), അബ്രഹാം ജോസഫ് (മുവാറ്റുപുഴ), ജോസ് ജോസഫ് (ത്യശൂര്‍), പരേതനായ ടോമി ജോസഫ്. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10ന് പെരിന്തല്‍മണ്ണ അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍