Connect with us

Kerala

വയനാട് ചുരം റൂട്ടില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

Published

|

Last Updated

കോഴിക്കോട്: വയനാട് ചുരം റോഡില്‍ ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കലക്ടര്‍ പറഞ്ഞു.

കെ എസ് ആര്‍ ടി സി കോഴിക്കോട് നിന്നും വയനാട്ടില്‍ നിന്നും ചിപ്പിലിക്കോട് വരെ സര്‍വീസ് നടത്തും. സ്വകാര്യ ബസുകള്‍ വയനാട് ചുരം റൂട്ടില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്താന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു. മഴവീണ്ടും ശക്തമായതോടെയാണ് തീരുമാനം. ഇന്ന് രാവിലേയും ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.