സര്‍വകലാശാലകളിലെ അധ്യാപക നിയമനം: പി എച്ച് ഡി നിര്‍ബന്ധമാക്കി

Posted on: June 14, 2018 6:17 am | Last updated: June 14, 2018 at 12:19 am
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പി എച്ച് ഡി നിര്‍ബന്ധമാക്കി കേന്ദ്ര മാനവിഭശേഷി മന്ത്രാലയം. രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നേരിട്ട് നിയമനം നല്‍കുന്നതിനുള്ള യോഗ്യതയായിട്ടാണ് പുതിയ നിബന്ധന. നേരത്തെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിഗ്രിയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുകയും നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സാകുക എന്നതുമായിരുന്നു പ്രാഥമിക യോഗ്യത. പുതിയ നിയമം 2021 ജൂലൈ മുതലുള്ള നിയമനങ്ങള്‍ക്കാണ് ബാധമാകുക.
അതേസമയം, കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കുറഞ്ഞ യോഗ്യതയായി പി എച്ച് ഡി അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിഗ്രിയോടൊപ്പം നെറ്റ് പാസ്സാകുക എന്നത് തുടരുമെന്നും മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ കോളജുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികയിലേക്കുള്ള യോഗ്യതയായ യു ജി സി നെറ്റില്‍ പി എച്ച് ഡി യോഗ്യതയുള്ളവര്‍ക്ക് ഇളവ് നല്‍കി നിയമത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങളോടും വിദ്യാഭ്യാസ വിചക്ഷണരോടും അഭിപ്രായം തേടിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് പി എച്ച് ഡി നിര്‍ബന്ധമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here