രാജ്യസഭാ സീറ്റ് വിവാദം: വിമര്‍ശനങ്ങള്‍ക്കെതിരെ ലീഗ് മുഖപത്രം

Posted on: June 11, 2018 2:17 pm | Last updated: June 11, 2018 at 2:17 pm
SHARE

കോഴിക്കോട്: രാജ്യസഭാ സീറ്റ് ദാനം കോണ്‍ഗ്രസിലുയര്‍ത്തിയ കലാപം തുടരുന്നതിനിടെ സീറ്റ് നല്‍കിയതിനെ എതിര്‍ക്കുന്ന നേതാക്കള്‍ക്കെതിരെ മുസ്്‌ലിം ലീഗിന്റെ ഔദ്യോഗിക പത്രമായ ചന്ദ്രിക. രാജ്യസഭാ സീറ്റിന്റെ പേരില്‍ നേത്യത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ജനാധിപത്യവിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്നും പത്രം മുഖപ്രസംഗത്തില്‍ പറയുന്നു.

ഘടകകക്ഷികള്‍ രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തത് ഇക്കൂട്ടര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്. മാണിയുടെ തിരിച്ചുവരവ് ഐക്യജനാധിപത്യമുന്നണിയുടെ അടിത്തറ വികസിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്താകമാനം രൂപപ്പെടുന്ന മതേതര ശക്തികളുടെ കൂട്ടായ്മയുടെ ഭാഗമായാണ് മാണിയെ തിരികെ മുന്നണിയിലെത്തിച്ചത്. ഇതിലൂടെ മതേതര സംരക്ഷണത്തില്‍ പാര്‍ട്ടിക്കുള്ള ആത്മാര്‍ഥത കോണ്‍ഗ്രസ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും പത്രം പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here