Connect with us

Kerala

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു; അപകടം ഒഴിവായത് തലനാരിഴക്ക്

Published

|

Last Updated

പട്ടാമ്പിയില്‍ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ട നിലയില്‍

പട്ടാമ്പി: പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ട്രെയിനിന് വേഗം കുറവായതിനാല്‍ തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. എന്‍ജിനില്‍ നിന്നും ആറാമത്തെയും ഏഴാമത്തെയും കോച്ചുകള്‍ക്കിടയിലെ കപ്പിംഗ് പൊട്ടിയതാണ് ബോഗികള്‍ വേര്‍പ്പെടാന്‍ കാരണം. ഇതോടെ പതിനേഴ് ബോഗികള്‍ എന്‍ജിനില്‍ നിന്ന് ഒറ്റപ്പെട്ടു.

വൈകീട്ട് 6.45നാണ് മംഗലാപുരം ചെന്നൈ മെയിലിന്റെ ബോഗികള്‍ ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. ട്രെയിന്‍ പട്ടാമ്പിയില്‍ നിന്ന് ഷോര്‍ണൂര്‍ ഭാഗത്തേക്കുള്ള യാത്ര
തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ബി2, ബി3 എ സി കോച്ചുകളോട് ബന്ധിപ്പിച്ചിരുന്ന ബോഗികളാണ് വേര്‍പ്പെട്ടുപോയത്. ബോഗികള്‍ വേര്‍പ്പെട്ടിട്ടും ഇതറിയാതെ ട്രെയിന്‍ കുറച്ചു ദൂരം മുന്നോട്ടു പോയിരുന്നു.

ബോഗികള്‍ വേര്‍പ്പെട്ട വിവരം അധികൃതര്‍ ലോക്കോപൈലറ്റിനെ അറിയിക്കുകയും ഷണ്ടിംഗിനായി ട്രെയിന്‍ തിരികെയെത്തിച്ചു.