തൊഴില്‍രഹിതനായ ഐഐടി ബിരുദധാരി ആത്മഹത്യ ചെയ്തു

Posted on: June 8, 2018 4:03 pm | Last updated: June 8, 2018 at 4:03 pm

ന്യൂഡല്‍ഹി: ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഡല്‍ഹി ഐഐടിയിലെ മുന്‍ വിദ്യാര്‍ഥി എന്‍ജിനീയറിംഗ് കോളജിന്റെ ഏഴാംനിലയില്‍നിന്നും ചാടി മരിച്ചു. ഐഐടിയിലെ 2010 ബാച്ച് ബി ടെക്ക് വിദ്യാര്‍ഥിയായിരുന്ന അന്‍ഷുമാന്‍ ഗുപ്ത(31)യാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെങ്കിലും ജോലി ലഭിക്കാത്തതിലെ നിരാശയാണ് ഗുപ്തയെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗ്രേറ്റര്‍ കൈലാഷ് സ്വദേശിയായ ഗുപത് സുഹ്യത്തിനെ കാണാനെന്നു പറഞ്ഞാണ് ഇന്നലെ വീട്ടില്‍നിന്നുമിറങ്ങിയത്.