കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം ഇന്ന്; ഡികെ ശിവകുമാറും കെജെ ജോര്‍ജും മന്ത്രിമാരാകും

Posted on: June 6, 2018 9:31 am | Last updated: June 6, 2018 at 11:40 am

ബെംഗളൂരു: എച്ച് ഡി കുമാരസ്വാമി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഇന്ന്. 21 പേരടങ്ങിയ മന്ത്രിസഭായാകും സത്യപ്രതിജ്ഞ ചെയ്യുക. ജെഡിഎസിന് ഒമ്പതും കോണ്‍ഗ്രസിന് 12ഉം മന്ത്രിമാര്‍ ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസിലെ ഡികെ ശിവകുമാര്‍, കെജെ ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഗെ തുടങ്ങിയവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ.
റിസോര്‍ട്ട് രാഷ്ട്രീയത്തിന് നേതൃത്വം നല്‍കി എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയ ഡികെ ശിവകുമാറിന് മന്ത്രിസഭയില്‍ നിര്‍ണായക സ്ഥാനം ലഭിക്കും.

രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടായിരിക്കും മന്ത്രിസഭാ വികസനം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട്, വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് മന്ത്രിസഭാ വികസനം നീളുകയായിരുന്നു.