തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ: കോഴിക്കോട് ജേതാക്കള്‍

Posted on: June 4, 2018 10:48 am | Last updated: June 4, 2018 at 10:48 am
SHARE
എസ് എസ് എഫ് തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ ഗ്രാന്റ് ഫൈനല്‍ ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന്് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ അബ്ദുര്‍റശീദ് ട്രോഫി കൈമാറുന്നു

ഈരാറ്റുപേട്ട: റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ ഗ്രാന്റ് ഫൈനലില്‍ 14 പോയിന്റ് നേടി കോഴിക്കോട് ജില്ല ജേതാക്കളായി. മലപ്പുറം വെസ്റ്റ് രണ്ടാം സ്ഥാനവും മലപ്പുറം ഈസ്റ്റ്, പാലക്കാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജൂനിയര്‍ വിഭാഗം ഖിറാഅത്തില്‍ അബ്ദുല്‍ ബാസ്വിത്ത് പി (മലപ്പുറം വെസ്റ്റ്), മുഹമ്മദ് സ്വാലിഹ് ടി കെ (കോഴിക്കോട്), സല്‍മാന്‍ ഫാരിസ് (നീലഗിരി) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മറ്റ് മത്സരങ്ങളിലെ ജേതാക്കള്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തില്‍:
സീനിയര്‍ ഹിഫഌ: മുഹമ്മദ് യാസീന്‍ കെ (മലപ്പുറം ഈസ്റ്റ്), റഈസ് കെ (കോഴിക്കോട്), മുഹമ്മദ് നിസാമുദ്ദീന്‍ പി (കണ്ണൂര്‍). ജൂനിയര്‍ ഹിഫഌ: സൈനുല്‍ ആബിദ് വി (കോഴിക്കോട്), അഖില്‍ മുഹമ്മദ് (എറണാകുളം), ഹാഫിസ് മുഹമ്മദ് നിഹാല്‍ (പത്തനംതിട്ട). സീനിയര്‍ ഖിറാഅത്ത്: മുഹമ്മദ് തസ്‌നീം പി വി (പാലക്കാട്), അബ്ദുല്‍ ഹകീം (കോഴിക്കോട്), അഹ്മദ് ഹാഫിസുദ്ദീന്‍ എം സി (മലപ്പുറം വെസ്റ്റ്). തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ വി പി എ തങ്ങള്‍ ആട്ടീരി ഉദ്ഘാടനം ചെയ്തു, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ അബ്ദുര്‍റശീദ് നരിക്കോട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ സി പി ഉബൈദുല്ല സഖാഫി ഫലം പ്രഖ്യാപിച്ചു. പി എ മുഹമ്മദ് സ്വലാഹുദ്ദീന്‍ സഖാഫി, സി എന്‍ ജാഫര്‍ സ്വാദിഖ്, അനസ് മദനി, ലബീബ് അസ്ഹരി സംസാരിച്ചു.