Connect with us

Kerala

വാട്‌സാപ്പ് ഹര്‍ത്താല്‍: 1595പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വാട്‌സാപ്പ് ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 1595പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹര്‍ത്താലിന് ആഹാനം ചെയ്തത് സംഘപരിവാറുകാരായിരുന്നു. കശ്മീരില്‍ ബാലിക ക്രൂരമായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായിരുന്നില്ല, നാടിനെ മറ്റൊരു തരത്തിലേക്ക് എത്തിക്കാനായിരുന്നു അവരുടെ ശ്രമം. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

---- facebook comment plugin here -----

Latest