കെവിന്റെ മരണം: സിബിഐ അനേഷണം വേണമെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം

Posted on: June 2, 2018 3:14 pm | Last updated: June 2, 2018 at 3:14 pm
SHARE

കോട്ടയം: തട്ടിക്കൊണ്ടുപോയ നവവരന്‍ കെവിന്‍ പി ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബഐ അന്വേഷണം വേണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പോലീസുകാര്‍ ഉള്‍പ്പെടെ പ്രതികളായ കേസായതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കണ്ണന്താനം പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപോയതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ട്. അതുകൊണ്ടുതന്നെ പോലീസിന് പകരം കേസ് സിബിഐ അന്വേഷിക്കുകയാണ് നല്ലത്. കേസില്‍ കോട്ടയം എസ്പിക്ക് വരെ ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതില്‍ എത്രമാത്രം ശരിയുണ്ടെന്ന് അറിയില്ലെന്നും കേസില്‍ വിശദമായ അന്വേഷണം വേണമെന്നും കണ്ണന്താനം പറഞ്ഞു. കെവിന്റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.