മോദിക്ക് നേരെ ഒളിയമ്പുമായി കെജരിവാള്‍; ജനങ്ങള്‍ക്ക് വിദ്യാസമ്പന്നരായ പ്രധാനനമന്ത്രിയെ നഷ്ടപ്പെട്ടുവെന്ന്

Posted on: May 31, 2018 4:53 pm | Last updated: May 31, 2018 at 4:56 pm
SHARE


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌നേരെ ഒളിയമ്പുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മന്‍മോഹന്‍ സിംഗിനെപ്പോലെയുള്ള വിദ്യാസമ്പന്നരായ പ്രധാനമന്ത്രിമാരെ ജനങ്ങള്‍ക്ക് നഷ്ടമാവുകയാണെന്ന് കെജരിവാള്‍. 2013ലെ ഡല്‍ഹി തിരഞ്ഞെടപ്പ് പ്രചാരണത്തിലും തുടര്‍ന്നുവന്ന ലോകസഭാ പ്രാചരണ വേളയിലും മന്‍ഹോന്‍ സിംഗിനെതിരെ ശക്തമായ അഴിമതിയാരോപണം ഉന്നയിച്ചയാളാണ് കെജരിവാള്‍.

മന്‍മോഹന്‍ സിംഗിനെപ്പോലെയുള്ള വിദ്യാസമ്പന്നരായ പ്രധാനമന്ത്രിമാരെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുകയാണ്. പ്രധാനമന്ത്രി വിദ്യാസമ്പന്നനായിരിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണെന്നുമാണ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. രൂപയുടെ വിലയിടിയുന്നത് സംബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും ഇതോടൊപ്പം കെജരിവാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ബിരുദത്തിന്റെ ആധികാരികത സംബന്ധിച്ചും നിരവധി തവണ കെജരിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ദേശീയ തലസ്ഥാനത്ത് ജലദൗര്‍ലഭ്യം സംബന്ധിച്ച് ബിജെപി വ്യത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെജരിവാള്‍ ട്വിറ്ററില്‍ ആരോപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here