തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച മുഴുവന്‍ ജനങ്ങളെയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍.എ അഭിവാദ്യം ചെയ്തു. രാഷ്ട്രീയപ്രേരിതമായ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അതീതമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ രണ്ടുവര്‍ഷക്കാലത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.