ബിജെപി- സിപിഎം ഐക്യമെന്ന് ഡി വിജയകുമാര്‍; കോണ്‍ഗ്രസ് എല്‍ഡിഎഫിന് വോട്ട് മറിച്ചു: ശ്രീധരന്‍ പിള്ള

Posted on: May 31, 2018 10:01 am | Last updated: May 31, 2018 at 1:26 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വന്‍ വിജയത്തിലേക്ക് കുതിക്കവേ പ്രതികരണവുമായി സ്ഥാനാര്‍ഥികള്‍. വിജയം ഉറപ്പായിക്കഴിഞ്ഞെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഇത് തന്റെ വിജയമില്ലെന്നും സര്‍ക്കാറിന്റെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മണ്ഡലത്തില്‍ ബിജെപി- സിപിഎം ഐക്യമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പറഞ്ഞു. വ്യാപകമായി കള്ളവോട്ട് നടന്നു. ഇത് ഫലപ്രദമായി തടയായില്ല. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും വിജയകുമാര്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് എല്‍ഡിഎഫിന് വോട്ട് മറിച്ചതായി എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.