വയനാട്ടില്‍ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

Posted on: May 30, 2018 9:39 pm | Last updated: May 31, 2018 at 9:49 am
SHARE

കല്‍പ്പറ്റ: കൊലയാളി ആനയെ മയക്ക് വെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യുഡിഎഫും ബി ജെപിയും നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. കൊമ്പനാനയെ മയക്കുവെടി വെച്ച് പിടിക്കാന്‍ ഡി എഫ് ഒയുടെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

കൊലയാളി ആനയെ തുരത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബത്തേരി പുല്‍പ്പള്ളി റോഡ് ഉപരോധിക്കുകയും സിപിഎം പ്രവര്‍ത്തകര്‍ ഡി എഫ് ഒയെ ഉപരോധിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here