മുംബൈ: ചന്ദ കൊച്ചാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി ഐ സി ഐ സി ഐ ബേങ്ക് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ഐ സി ഐ സി ഐ ബാങ്ക് എം ഡിയും സി ഇ ഒയുമായ ചന്ദ കൊച്ചാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നത്.
ചന്ദ കോച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊ്ച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ റിവന്യൂവബിള്‍സും വിഡിയോകോണും തമ്മിലുള്ള ഇടപാടുകളുടെ പേരില്‍ സെബി ചന്ദ കൊച്ചാറിന് നോട്ടീസ് നല്‍കിയിരുന്നു. ന്യൂപവര്‍ റിവന്യൂവബിള്‍സിന് വീഡിയോകോണ്‍ വന്‍തുക കൈമാറിയതായ ആരോപണത്തെ തുടര്‍ന്നാണ് സെബി നോട്ടീസ് നല്‍കിയത്.
ആരോപണങ്ങളെത്തുടര്‍ന്ന് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണമാവും നടക്കുകയെന്നും ബേങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ നടന്ന യോഗത്തില്‍ ആരോപണങ്ങളില്‍ ചന്ദ കൊച്ചാറില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ബോര്‍ഡ് യോഗം വ്യക്തമാക്കിയിരുന്നു.