പെട്രോളിന് കുറഞ്ഞത് 60 പൈസയല്ല; ഒരു പൈസ മാത്രം!!

Posted on: May 30, 2018 1:03 pm | Last updated: May 30, 2018 at 1:03 pm

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനാറ് ദിവസത്തിന് ശേഷം ഇന്ധന വില കുറച്ചു. പക്ഷേ ഒരു പൈസയാണെന്ന് മാത്രം. നേരത്തെ, പെട്രോളിന് 60 പൈസയും ഡീസലിന് 59 പൈസയും കുറച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് യഥാര്‍ഥത്തില്‍ കുറഞ്ഞത് ഒരു പൈസ മാത്രമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു. വെബ്‌സൈറ്റില്‍ തകരാറിലായിരുന്നുവെന്നാണ് ഐഒസി നല്‍കുന്ന വിശദീകരണം.