Connect with us

Sports

കന്നി ടെസ്റ്റിന് അഫ്ഗാന്‍ 16

Published

|

Last Updated

കാബൂള്‍: നാല് സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ 16 അംഗ ടീമിനെ ചരിത്ര ടെസ്റ്റിനായി പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. ഇന്ത്യക്കെതിരെ ജൂണ്‍ 14ന് ബെംഗളൂരുവിലാണ് അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം. അസ്ഗര്‍ സ്റ്റാനിക്‌സായി നയിക്കുന്ന ടീം സ്പിന്നര്‍മാരിലാണ് ഏറെ വിശ്വാസമര്‍പ്പിക്കുന്നത്. റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനും പുറമേ സഹീര്‍ ഖാന്‍, ഹംസ കോട്ടക് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി.

ഐ പി എല്‍ 2018 സീസണില്‍ റഷീദ് ഖാനും മുജീബും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച കളി പുറത്തെടുക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടലിലാണ് നാല് പേരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരുക്കേറ്റ ദവലത് സദ്രാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടീം അഫ്ഗാന്‍: അസ്ഗര്‍ സ്റ്റാനിക്‌സായി, മുഹമ്മദ് ഷെഹ്‌സാദ്, ജാവേദ് അഹ്മദി, ഇഹ്‌സാനുല്ല ജന്നത്, രഹ്മത് ഷാ, നസീര്‍ ജമാല്‍, ഹഷ്മത്തുല്ല ശഹീദി, അഫ്‌സര്‍ സാസായി, മുഹമ്മദ് നബി, റഷീദ് ഖാന്‍, സഹീര്‍ ഖാന്‍, ഹംസ കോട്ടക്, സയ്യിദ് അഹ്മദ് ഷെര്‍സാദ്, യമീന്‍ അഹ്മദ് സായി, വഖാഫ്ദര്‍ മോമാന്‍ഡ്, മുജീബുര്‍റഹ്മാന്‍.

ടി20 ടീം

അടുത്ത മാസം മൂന്നിന് ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരക്കുമുള്ള ടീമിനെയും അഫ്ഗാന്‍ പ്രഖ്യാപിച്ചു. അസ്ഗര്‍ സ്റ്റാനിക്‌സായി തന്നെയാണ് ടി20 ടീമിനെയും നയിക്കുക.

ടി20 സ്‌ക്വാഡ്: അസ്ഗര്‍ സ്റ്റാനിക്‌സായി, മുഹമ്മദ് ഷെഹ്‌സാദ്, നജീബുല്ല താരാകായി, ഉസ്മാന്‍ ഖനി, നജീബുല്ല സദ്രാന്‍, സമിയുല്ല ഷെന്‍വാരി, സമിയുല്ല ഷഫാക്, ദര്‍വിഷ് റസൂലി, മുഹമ്മദ് നബി, ഗുല്‍ബദിന്‍ നൈബ്, കരീം ജന്നത്, റഷീദ് ഖാന്‍, ഷറഫുദ്ദീന്‍ അശ്‌റഫ്, മുജീബുര്‍റഹ്മാന്‍, ഷപൂര്‍ സദ്രാന്‍, അഫ്താബ് അലം.

Latest