നോളജ് സിറ്റിയിലെ ക്വീന്‍സ് ലാന്‍ഡ്: ലോഗോ പ്രകാശനം ചെയ്തു

Posted on: May 29, 2018 11:52 pm | Last updated: May 29, 2018 at 11:52 pm
മര്‍കസ് നോളജ് സിറ്റിയിലെ ക്വീന്‍സ് ലാന്‍ഡിന്റെ ലോഗോ പ്രകാശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനും ഉന്നത പഠനത്തിനുമായി പത്ത്ഏക്കറില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നിലവില്‍വരുന്ന ബഹുമുഖ പ്രോജക്ടുകളുടെ കേന്ദ്രമായ ക്വീന്‍സ് ലാന്‍ഡിന്റെ ലോഗോ പ്രകാശനം ചെയ്തു.

ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വേദിയില്‍ നടന്ന പ്രകാശന ചടങ്ങിന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സംബന്ധിച്ചു.