സിബിഎസ്ഇ 10ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; കൊച്ചിയില്‍നിന്നുള്ള ശ്രീലക്ഷ്മി നേടിയത് 500ല്‍ 499 മാര്‍ക്ക്

Posted on: May 29, 2018 2:13 pm | Last updated: May 29, 2018 at 2:13 pm

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥിനിക്കും ഉജ്വല വിജയം. 500 ല്‍ 499 മാര്‍ക്ക് വാങ്ങിയാണ് കൊച്ചിയില്‍നിന്നുള്ള ജി ശ്രീലക്ഷ്മി സംസ്ഥാനത്തിന്റെ അഭിമാനമായത്.

ഇതിന് പുറമെ ഗുര്‍ഗ്രാമില്‍നിന്നുള്ള പ്രക്ഹാര്‍ മിത്തല്‍, ബിജ്‌നോറില്‍നിന്നുള്ള റിംസിം അഗര്‍വാള്‍ , നന്ദി ഗ്രാമില്‍നിന്നുള്ള ഷാംലി എന്നിവരും 499 മാര്‍ക്ക് സ്വന്തമാക്കി.