Connect with us

Kerala

നിപ്പയുടെ ഉറവിടം കോഴികളെന്ന് വ്യാജ സന്ദേശം ; നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

Published

|

Last Updated

കോഴിക്കോട്: നിപ്പ വൈറസിന്റ ഉറവിടം ബ്രോയിലര്‍ കോഴികളില്‍നിന്നാണെന്ന വ്യാജ വാട്‌സാപ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ അധിക്യതര്‍. കോഴിക്കോട് ഡിഎംഒയുടെ വ്യാജ സീല്‍ നിര്‍മിച്ചാണ് സന്ദേശം പ്രചരിപ്പിച്ചത്.

വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്താകും കേസെടുക്കുക. വ്യാജ സന്ദേശത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു.