Connect with us

Sports

ഗ്രൂപ്പ് എ പരിചയം : റഷ്യ, സഊദി അറേബ്യ, ഉറുഗ്വെ, ഈജിപ്ത്

Published

|

Last Updated

രാജ്യം : റഷ്യ

ഫിഫ റാങ്കിംഗ് : 66
ലോകകപ്പ് ഫൈനല്‍സ് : 10 തവണ
യോഗ്യതാ റൗണ്ട് : 15 തവണ
ആദ്യ ലോകകപ്പ് : 1958
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1966 – നാലാം സ്ഥാനം
ആദ്യ റൗണ്ട് : 10 തവണ
സെമി ഫൈനല്‍ : ഒരു തവണ
ഫൈനല്‍ : ഇല്ല
കിരീടം : ഇല്ല

കോച്ച് : സ്റ്റാനിസ്ലാവ് ചെര്‍ചെസോവ് – മുന്‍ സോവിയറ്റ് യൂണിയന്‍, റഷ്യ ഗോള്‍ കീപ്പര്‍. 1994,2002 ലോകകപ്പ് ടീം അംഗം. 2016 ല്‍ റഷ്യയുടെ കോച്ചായി ചുമതലയേറ്റു. ഡൈനാമോ മോസ്‌കോ, ലെഗിയ വാര്‍സാ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ആ ഗോള്‍ ! 2017 ജൂണ്‍ 17
റഷ്യ 2-0 ന്യൂസിലാന്‍ഡ്

ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ റഷ്യയുടെ ആദ്യ മത്സരത്തില്‍ സ്‌ട്രൈക്കര്‍ ഫെഡര്‍ സ്‌മൊളോവ് നേടിയ ഗോള്‍ ശ്രദ്ധേയമായിരുന്നു. ലോകകപ്പിലും റഷ്യ ഫെഡറില്‍ നിന്ന് മികച്ച ഗോളുകള്‍ പ്രതീക്ഷിക്കുന്നു.

നക്ഷത്ര താരം : ഇഗോര്‍ അകിന്‍ഫീവ് – രാജ്യത്തിനായി നൂറിലേറെ മത്സരങ്ങള്‍. റഷ്യന്‍ ടീമിന്റെ നായകന്‍. ആറ് തവണ റഷ്യന്‍ ക്ലബ്ബ് ലീഗ് ചാമ്പ്യന്‍.

രാജ്യം : സഊദി അറേബ്യ

ഫിഫ റാങ്കിംഗ് : 67
ലോകകപ്പ് ഫൈനല്‍സ് : 4 തവണ
യോഗ്യതാ റൗണ്ട് : 11 തവണ
ആദ്യ ലോകകപ്പ് : 1994
അവസാന ലോകകപ്പ് : 2006
മികച്ച പ്രകടനം : 1994 – പ്രീക്വാര്‍ട്ടര്‍
ആദ്യ റൗണ്ട് : 4 തവണ
സെമി ഫൈനല്‍ : ഇല്ല
ഫൈനല്‍ : ഇല്ല
കിരീടം : ഇല്ല

കോച്ച് : യുവാന്‍ അന്റോണിയോ പിസി – അര്‍ജന്റൈന്‍ കോച്ച് സഊദിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തത് 2017 നവംബറില്‍. ചിലിക്കൊപ്പം 2016 കോപ അമേരിക്ക ചാമ്പ്യനായ പിസിക്ക് ആ മികവ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സാധിച്ചില്ല. അര്‍ജന്റീനയിലാണ് ജനിച്ചതെങ്കിലും രാജ്യാന്തര ഫുട്‌ബോളില്‍ സ്‌പെയ്ന്‍ ജഴ്‌സിയാണ് അണിഞ്ഞത്.

ആ ഗോള്‍ !
2017 സെപ്തംബര്‍ 5
സഊദി 1-0 ജപ്പാന്‍

പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സഊദി അറേബ്യ ലോകകപ്പ് യോഗ്യത നേടിയത് ജപ്പാനെതിരെ നേടിയ ഗോളിലായിരുന്നു. ഫഹദ് അല്‍ മുവല്ലാദിന്റെതാണ് ഗോള്‍ നേടിയത്.

നക്ഷത്ര താരം : മുഹമ്മദ് അല്‍ സഹ്‌ലാവി – ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പതിനാറ് ഗോളുകള്‍ നേടിയ സഹ്ലാവി ടോപ് സ്‌കോററാണ്. അതിവേഗം, ഡ്രിബ്ലിംഗ് പാടവം.

രാജ്യം : ഉറുഗ്വെ

ഫിഫ റാങ്കിംഗ് : 17
ലോകകപ്പ് ഫൈനല്‍സ് : 12 തവണ
യോഗ്യതാ റൗണ്ട് : 16 തവണ
ആദ്യ ലോകകപ്പ് : 1930
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1930,1950 – ചാമ്പ്യന്‍
ആദ്യ റൗണ്ട് : 12
സെമി ഫൈനല്‍ : 5
ഫൈനല്‍ : 2
കിരീടം : 2

കോച്ച് : ഒസ്‌കര്‍ വാഷിംഗ്ടണ്‍ ടബരെസ് – ഉറുഗ്വെന്‍ ഫുട്‌ബോളില്‍ ടബരെസ് ഒരു പ്രസ്ഥാനമാണ്. 1990 ഇറ്റലി ലോകകപ്പില്‍ ഉറുഗ്വെയുടെ പരിശീലകനായ ടബരെസ് 2010, 2014 ലോകകപ്പുകളിലും പരിശീലകനായിരുന്നു. 2011 കോപ അമേരിക്ക ഉറുഗ്വെക്ക് നേടിക്കൊടുത്തതാണ് പ്രധാന നേട്ടം.

ആ ഗോള്‍ !
2016 മാര്‍ച്ച് 29
ഉറുഗ്വെ 1-0 പെറു

ഉറുഗ്വെന്‍ മുന്നേറ്റ നിരയില്‍ എഡിന്‍സന്‍ കവാനിയും ലൂയിസ് സുവാരസും തമ്മിലുള്ള പൊരുത്തമാണ് ഈ ഗോളിന്റെ സവിശേഷത. ഇത്തരമൊരു ഗോളായിരുന്നു കവാനി പെറുവിനെതിരെ നേടിയത്.

നക്ഷത്ര താരം : ലൂയിസ് സുവാരസ്– ക്ലബ്ബിനും രാജ്യത്തിനും ഒരു പോലെ തിളങ്ങുന്ന സ്‌ട്രൈക്കര്‍. ബാഴ്‌സലോണക്കൊപ്പം യൂറോപ്പ് കീഴടക്കിയ താരം.ലോകകപ്പില്‍ അഞ്ച് തവണ സ്‌കോര്‍ ചെയ്തു.
2010, 2014 ലോകകപ്പുകളില്‍ തിളങ്ങി. ഗ്രൗണ്ടില്‍ സഹതാരങ്ങളോട് കയര്‍ക്കുകയും കടിക്കുകയും ചെയ്ത് വിവാദത്തിലാകാറുണ്ടെന്നതാണ് നെഗറ്റീവ്.

രാജ്യം : ഈജിപ്ത്

ഫിഫ റാങ്കിംഗ് : 46
ലോകകപ്പ് ഫൈനല്‍സ് : 2 തവണ
യോഗ്യതാ റൗണ്ട് : 14 തവണ
ആദ്യ ലോകകപ്പ് : 1934
അവസാന ലോകകപ്പ് : 1990
മികച്ച പ്രകടനം : 1934,1990 – ആദ്യ റൗണ്ട്
ആദ്യ റൗണ്ട് : 2 തവണ
സെമി ഫൈനല്‍ : ഇല്ല
ഫൈനല്‍ : ഇല്ല
കിരീടം : ഇല്ല

കോച്ച് : ഹെക്ടര്‍ കുപെര്‍ – വലന്‍ഷ്യ, ഇന്റര്‍നാഷനല്‍ ക്ലബ്ബുകളുടെ മുന്‍ കോച്ച്. 2015 മാര്‍ച്ചിലാണ് ഈജിപ്ത് പരിശീലകനാകുന്നത്. 2017 ആഫ്രിക്ക നാഷന്‍സ് കപ്പ് ഫൈനലിലേക്ക് ഈജിപ്തിനെ കുതിപ്പിച്ചു. 1990ന് ശേഷം ആദ്യമായി ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു.

ആ ഗോള്‍ !
2017 ഒക്ടോബര്‍ 8
ഈജിപ്ത് 2-1 കോംഗോ

കോംഗോക്കെതിരെ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് സാല പന്ത്രണ്ട് വാര അകലെ നിന്ന് കിക്കെടുക്കുന്നു. പന്ത് വലയില്‍. ഈജിപ്ത് ലോകകപ്പ് യോഗ്യത നേടിയത് ഈ ഗോളിലായിരുന്നു.

നക്ഷത്ര താരം : മുഹമ്മദ് സാല– ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈജിപ്തിന്റെ സൂപ്പര്‍ താരം സാലയായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന വിസ്മയ താരം. ഈജിപ്ഷ്യന്‍ മെസി എന്ന ഓമനപ്പേരും സാലക്ക് ലഭിച്ചു കഴിഞ്ഞു. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചത് സാലയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരമായതും സാലയാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരുക്കേറ്റ് കളം വിട്ട സാല തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷ.

Latest