റാമോസിനെതിരെ നൂറ് കോടി നഷ്ടപരിഹാരം

Posted on: May 29, 2018 6:06 am | Last updated: May 29, 2018 at 12:02 am

കെയ്‌റോ: ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സാലയുടെ ഷോള്‍ഡറിന് പരുക്കേല്‍പ്പിച്ച റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെതിരെ വമ്പന്‍ നഷ്ടപരിഹാരക്കേസ് വരുന്നു. ഈജിപ്ത് അഭിഭാഷകനായ ബാസിം വഹാബ നൂറ് കോടിയുടെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യുമെന്ന് ഈജിപത് ദേശീയ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫിഫയില്‍ പരാതിയും നല്‍കും. ശാരീരികമായും മാനസികമായുമുള്ള ആക്രമണമാണ് റാമോസ് നടത്തിയതെന്നും അഭിഭാഷകന്‍.

ഇതിനിടെ, ലോകകപ്പ് കളിക്കാന്‍ താനുണ്ടാകുമെന്ന് മുഹമ്മദ് സാല ട്വിറ്ററിലൂടെ അറിയിച്ചത് ഈജിപ്ത് ജനതക്ക് വലിയ ആശ്വാസമായി.