തെരുവ് നായ ആക്രമണം: സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും

Posted on: May 28, 2018 5:17 pm | Last updated: May 28, 2018 at 5:17 pm
SHARE

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സിതപുരില്‍ നിരവധി കുട്ടികള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വെള്ളിയാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും.

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഇനിയാരും കൊല്ലപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ ഗാര്‍ഗി ശ്രീവാസ്തവയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 13 കുട്ടികളാണ് സിതപുര്‍ ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണ്ത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here