കെവിന്റെ കൊലക്ക് ഉത്തരവാദി പിണറായി വിജയനെന്ന് കെ സുരേന്ദ്രന്‍

Posted on: May 28, 2018 1:13 pm | Last updated: May 28, 2018 at 1:15 pm

തിരുവനന്തപുരം: കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പോലീസിനെ പാര്‍ട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണമെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

കെവിന്റെ കണ്ണുകള്‍ ഡിവൈഎഫ്ഐക്കാര്‍ ചൂഴ്‌ന്നെടുത്തു. പോലീസ് ആദ്യം തന്നെ ഈ വിവാഹത്തിന് എതിരായിരുന്നു. പോലീസ് ഡി. വൈ. എഫ്. ഐക്കാരുടെ വാക്കുകേട്ട് പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. പൊലീസിനു മുന്നില്‍ സഹോദരി കരഞ്ഞു യാചിച്ചിട്ടും പൊലീസ് അനങ്ങിയില്ല. പിണറായി വിജയനാണ് ഈ കൊലക്കുത്തരവാദി. പോലീസിനെ പാര്‍ട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണം. കോട്ടയത്തെ പോലീസ് സേനയെ സി. പി. എം നേതാവ് വാസവന്‍ നിയന്ത്രിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.