കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍

Posted on: May 28, 2018 1:03 pm | Last updated: May 28, 2018 at 3:31 pm

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. പോലീസിനെ പാര്‍ട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. മാന്നാനത്തുനിന്നു ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ചാലിയക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്.