Connect with us

Kerala

കെവിന്റെ ഭാര്യ ആശുപത്രിയില്‍

Published

|

Last Updated

കോട്ടയം: കെവിന്റെ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കെവിന്റെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ കുഴഞ്ഞുവീണ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് നീനുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കെവിന്റെ അച്ഛനാണ് നീനുവിനെ ആശുപത്രിയിലെത്തിച്ചത്. നീനു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

മാന്നാനത്തുനിന്നു ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ചാലിയക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്.

Latest