Connect with us

Kerala

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: 11മണിവരെ രേഖപ്പെടുത്തിയത് 31.22 ശതമാനം വോട്ടുകള്‍

Published

|

Last Updated

ചെങ്ങന്നൂര്‍:കനത്തമഴയിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കവെ രാവിലെ 11 മണിവരെ 31.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്ഥാനാര്‍ഥികളെല്ലാം തന്നെ ഇപ്പോള്‍ വിജയപ്രതീക്ഷകള്‍ പങ്കുവെക്കുകയാണ്.

101 ശതമാനവും വിജയപ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പ്രകടിപ്പിച്ചത്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയും വിജയം തന്നെതേടിവരുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്.

എല്‍ഡിഎഫ് എംഎല്‍എ കെകെ രാമചന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലത്തില്‍ ആകെ 1,99,340 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,06,421 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. അതുകൊണ്ടുതന്നെ ഇവരുടെ വോട്ടുകളായിരിക്കും വിധിയില്‍ നിര്‍ണായകമാവുക. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 74.36 ശതമാനമായിരുന്നു മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം.