Connect with us

Kerala

ചെങ്ങന്നൂര്‍ വിധിയെഴുതുന്നു; തുടക്കത്തിലേ മികച്ച പോളിംഗ്

Published

|

Last Updated

ചെങ്ങന്നൂര്‍: സംസ്ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. തുടക്കത്തിലേ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വലിയ ക്യൂ ആണ് അനുഭവപ്പെടുന്നത്.

ആദ്യ മണിക്കൂറില്‍ 7.8 ശതമാനമാണ് പോളിംഗ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എല്‍ഡിഎഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 17 സഹായക ബൂത്തുകള്‍ ഉള്‍പ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്. ഇതില്‍ 22 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ആകെ 1,99,340 വോട്ടര്‍മാരാണ് ഉള്ളത്. 1,06,421 സ്ത്രീ വോട്ടര്‍മാരും 92,919 പുരുഷ വോട്ടര്‍മാരുമുണ്ട്.

2016ലെ തിരഞ്ഞെടുപ്പില്‍ നോട്ടയുള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികള്‍ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരില്‍ ഇത്തവണ നോട്ടയുള്‍പ്പെടെ 18 സ്ഥാനാര്‍ഥികളുണ്ട്. അതിനാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണക്കൂടുതല്‍ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.