അമേരിക്കയില്‍ വംശീയ ആക്രമണം; സിഖ് യുവാവ് വെടിയേറ്റ് മരിച്ചു

Posted on: May 28, 2018 6:05 am | Last updated: May 27, 2018 at 11:43 pm

ന്യൂയോര്‍ക്ക്: വംശീയ ആക്രമണത്തില്‍ അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ സിഖ് യുവാവ് വെടിയേറ്റ് മരിച്ചു. ലോറി ഡ്രൈവറായ ജസ്പ്രീത് സിംഗ് (32) ആണ് വെടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

യു എസിലെ ഓഹിയോവിലെ മൊണ്‍റോ സിറ്റിയില്‍ വെച്ച് ഈ മാസം പന്ത്രണ്ടിനാണ് ജസ്പ്രീതിന് വെടിയേറ്റത്. ചികിത്സയിലിരിക്കെ 21നാണ് മരിച്ചത്. വെടിവെച്ച ബ്രോഡെറിക് മാലിക് ജോണ്‍സ് റോബര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.