ഹൈദരാബാദ് ഫൈനലില്‍

Posted on: May 26, 2018 12:59 am | Last updated: May 26, 2018 at 9:06 am

കൊല്‍ക്കത്ത: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. പതിമൂന്ന് റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം.

സ്‌കോര്‍: സണ്‍റൈസേഴ്‌സ് 174/7 ; കൊല്‍ക്കത്ത 161/9.

മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയ സിദ്ധാര്‍ഥും കാര്‍ലോസും കൊല്‍ക്കത്തയെ തകര്‍ത്തു. 48 റണ്‍സെടുത്ത ക്രിസ് ലിന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് ഓപണര്‍മാരായ വൃഥിമാന്‍ സാഹ (35), ശിഖര്‍ ധവാന്‍ (34), ഷാകിബ് (28), റാഷിദ് ഖാന്‍ (34*) എന്നിവരുടെ മികവിലാണ് ഏഴു വിക്കറ്റിന് 174 റണ്‍സിലെത്തിയത്. ഒരു ഘട്ടത്തില്‍ 150 റണ്‍സ് പോലും തിക്ക്കുമോയെന്ന കാര്യത്തില്‍ സംശയമായിരുന്ന ഹൈദരാബാദിനെ റാഷിദ് ഖാന്റെ വെടിക്കെട്ട് ഇന്നിംഗ്്‌സാണ് മികച്ച സ്‌കോറിലെത്തിച്ചത്. 10 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളുമടക്കം റാഷിദ് പുറത്താവാതെ 34 റണ്‍സ് അടിച്ചു.