ബോധ്ഗയ സ്‌ഫോടന പരമ്പര: അഞ്ച് പ്രതികളും കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

Posted on: May 25, 2018 1:57 pm | Last updated: May 25, 2018 at 3:36 pm

ന്യൂഡല്‍ഹി: ബീഹാറിലെ ബോധ്ഗയയില്‍ 2013 ജുലൈ ഏഴിനുണ്ടായ സ്‌ഫോടന പരമ്പരയില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഭീകരവാദ സംഘടനയിലെ അംഗങ്ങളായ ബ്ലാക്ക് ബ്യൂട്ടിയെന്ന ഹൈദര്‍ അലി,ഇംതിയാസ് അന്‍സാരി, ഉമര്‍ സിദ്ദിഖി, അസ്ഹറുദ്ദീന്‍ ഖുറൈശി, മുജീബുല്ല അന്‍സാരി എന്നിവരെയാണ് കുറക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

സ്‌ഫോടനത്തില്‍ ഒരു തിബറ്റന്‍ സന്യാസിക്കും വിനോദ സഞ്ചാരിക്കും പരുക്കേറ്റിരുന്നു. അരമണിക്കൂറിനുള്ളില്‍ ഒമ്പത് സ്‌ഫോടനങ്ങളാണ് നടന്നത്. പ്രഭാത പ്രാര്‍ഥനക്കായി വിശ്വാസികള്‍ ബോധി വ്യക്ഷത്തിനരികില്‍ ഒരുമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. റോഹിംഗ്യന്‍ മുസ്്‌ലിങ്ങളെ മ്യാന്‍മര്‍ സൈന്യം കൊന്നൊടുക്കുന്നതിന് പ്രതികാരമായാണ് ബുദ്ധമതക്കാരെ ലക്ഷ്യമിട്ട് സ്‌ഫോടനം നടത്തിയതെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു.