പിതാവ് വെടിയേറ്റ് മരിച്ചു; ലങ്കന്‍ താരം ഡിസില്‍വ ടെസ്റ്റ് ഉപേക്ഷിച്ച് മടങ്ങി

Posted on: May 25, 2018 12:44 pm | Last updated: May 25, 2018 at 2:00 pm

കൊളംബൊ: ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ധനഞ്ജയ ഡിസില്‍വയുടെ പിതാവ് വെടിയേറ്റ് മരിച്ചു. ഇതേത്തുടര്‍ന്ന് വെസ്റ്റിന്‍ഡിസില്‍ ശ്രീലങ്കന്‍ ടീമിനൊപ്പമായിരുന്ന താരം നാട്ടിലേക്ക് മടങ്ങി. ശ്രീലങ്കയിലെ പ്രാദേശിക രാഷ്ട്രീയക്കാരനാണ് ഡിസില്‍വയുടെ പിതാവ് രജ്ഞന്‍. കൊളംബോക്കടുത്ത് രത്മലനയില്‍വെച്ച് ഇദ്ദേഹത്തെ അജ്ഞാതര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. പരമ്പരക്കായി ശ്രീലങ്കന്‍ ടിം വെള്ളിയാഴ്ചയാണ് വെസ്റ്റിന്‍ഡീസിലെത്തിയത്.