National
സമ്മര്‍ദമില്ല; ഭൂരിപക്ഷം തെളിയിക്കും: കുമാരസ്വാമി
 
		
      																					
              
              
            ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. യാതൊരു സമ്മര്‍ദവുമില്ലെന്നും സഭയില്‍ തനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചത്തെ സമയ നല്‍കിയിരുന്നുവെങ്കിലും അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു.
ഉച്ചക്ക് പന്ത്രണ്ടിന് ആരംഭിക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും ജനതാദള്‍ എസിന്റെ 37ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 117 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാറിനുള്ളത്. പ്രതിപക്ഷമായ ബി ജെ പിക്ക് 104 അംഗങ്ങളുടെ പിന്തുണയുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

