Connect with us

Gulf

ഇഫ്താര്‍ കൂടാരം ആയിരങ്ങള്‍ക്ക് ആശ്വാസമാവുന്നു

Published

|

Last Updated

അല്‍ ഐന്‍ ടൗണ്‍ ഫിഷ് മാര്‍ക്കറ്റിനു സമീപത്തെ ഇഫ്താര്‍ ടെന്റ്

അല്‍ ഐന്‍: അല്‍ ഐനില്‍ ടൗണ്‍ ഫിഷ് മാര്‍ക്കറ്റിനു സമീപം സജ്ജീകരിച്ച ഇഫ്താര്‍ ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി തുടരുന്ന പരിപാടികള്‍ക്ക് ഭരണ കുടുംബാംഗങ്ങളാണ് ധനസഹായം നല്‍കുന്നത്. ഖലീജ് കിച്ചണിന്റെ മേല്‍നോട്ടത്തില്‍ ദിനംപ്രതി 1,500 പേര്‍ക്കാണ് ഇഫ്താര്‍ നല്‍കുന്നത്. 1,200 പേര്‍ക്ക് ടെന്റില്‍ ഇരുന്നു കഴിക്കാനും മുന്നോറോളം ഇഫ്താര്‍ ബോക്‌സുകള്‍ പുറത്തും വിതരണം ചെയ്യുന്നുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ 1,800 പേര്‍ക്ക് ഇഫ്താര്‍ ഒരുക്കുന്നുണ്ടെന്ന് ഇരുപതു വര്‍ഷമായി ഇഫ്താര്‍ ടെന്റ് നടത്തി വരുന്ന ഖലീജ് കിച്ചന്‍ സൂപ്പര്‍വൈസര്‍ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്ലക്കുട്ടി പറഞ്ഞു.

മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരും യാത്രക്കാരുമായ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരാണ് കൂടുതലായും ടെന്റ് ഉപയോഗപ്പെടുത്തുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ ടെന്റിലേക്കു സ്വദേശികളും വിദേശികളും പഴവര്‍ഗങ്ങളും കുടിവെള്ളവും നല്‍കി പങ്കുചേരുന്നതും പതിവാണ്.
റിപ്പോര്‍ട്ട്: അസ്ലം കായ്യത്ത്

Latest