കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു

Posted on: May 24, 2018 2:14 pm | Last updated: May 25, 2018 at 10:22 am

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട്ട് നഗരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പതിനൊന്ന് പേരാണ് നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.