Connect with us

First Gear

ലക്‌സസ് പുതിയ ബ്രാന്‍ഡായ എസ്‌യുവി എല്‍എക്‌സ് 570 ഇന്ത്യയില്‍ അവതരിപ്പിച്ചു

Published

|

Last Updated

കോഴിക്കോട്: അതുല്യമായ ലക്ഷ്വറിയും നഗരത്തിന്റെ സങ്കീര്‍ണതകളും ഒന്നിച്ചുചേര്‍ത്തു മുന്നിലെത്തിയ ലക്‌സസ് എല്‍എക്‌സ് 570 ഇന്ത്യന്‍ വിപണിയിലിറങ്ങി.

5.7 ലിറ്റര്‍ വി8 എന്‍ജിനാണ് എല്‍എക്‌സ് 570യുടെ പ്രത്യേകത. എല്‍എക്‌സ് 570 ആദ്യകാഴ്ചയില്‍ത്തന്നെ ആരുടേയും മനംകവരുടെ ശക്തമായ ഡിസൈന്‍ കണ്‍സപ്റ്റിലാണ് എത്തുന്നത്. ഓഫ്‌റോഡ് യാത്രികരെ മനസില്‍ കണ്ടുകൊണ്ട് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ കോട്ടം തട്ടാതിരിക്കാന്‍ ശക്തമായ ഫ്രെയിം മുതല്‍ മള്‍ട്ടി ടെറെയ്ന്‍ അഡ്ജസ്റ്റ്‌മെന്റ് സിസ്റ്റത്തില്‍ വരെ പുത്തന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ലൈമറ്റ് കണ്‍ട്രോള്‍, സൂപ്പീരിയര്‍ എന്റര്‍റ്റെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഡ്രൈവിങ് ഒരു അനുഭവമാക്കിത്തീര്‍ക്കാന്‍ വേണ്ടതെല്ലാം എല്‍എക്‌സ് 570 നല്‍കും. മൂന്നാം നിരയിലെ സീറ്റിങ്, അഡീഷണല്‍ കാര്‍ഗോ സ്‌പെയ്‌സായും പയോഗിക്കാവുന്നതാണ്. ലെക്‌സസ് മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെ ഉദാഹരണമാണ് യാത്രികര്‍ക്ക് സുഖമായ ഇരിപ്പിനും സൗകര്യത്തിനുമിണങ്ങുന്ന തരത്തിലെ സീറ്റിങ്.

ലക്‌സസ് ഇന്ത്യയുടെ ലിസ്റ്റില്‍ എല്‍എക്‌സ് കൂടിവരുന്നതോടെ റോഡില്‍ ആരെയും കൊതിപ്പിക്കുകയും നായകനിരയിലേക്കെത്തുകയും ചെയ്യുന്ന അനുഭവമാണ് അതിഥികള്‍ക്കു നല്‍കുന്നത്. ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍ ലാഘവത്തോടെയും ആധികാരികതയോടെയും കൈകാര്യം ചെയ്യുന്നവര്‍ക്കു വേണ്ടി നിര്‍മിച്ച വാഹനമാണിതെന്ന് ലക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍. രാജ പറഞ്ഞു.

കാറിന്റെ പെര്‍ഫോമന്‍സ് ഫീച്ചറുകള്‍ മെച്ചപ്പെടുത്താന്‍ ഇന്റീരിയര്‍ കംഫര്‍ട്ട് മുതല്‍ ടെക്‌നോളജിക്കല്‍ പ്രത്യേകതകള്‍ വരെ ഓരോ ഘട്ടത്തിലും ഏറെ ശ്രദ്ധിച്ചാണ് എല്‍എക്‌സ് 570 ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2018 മെയ് 21 മുതല്‍ ലക്‌സസിന്റെ എല്‍എക്‌സ് 570 ബുക്കിങ് ആരംഭിക്കുന്നു. 2,32,94,000 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിനെ കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക www.lexusindia.co.in

Latest