Connect with us

National

തൂത്തുക്കുടി പോലീസ് വെടിവെപ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പോലീസ് വെടിവെപ്പ് സംഭവത്തില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. വെടിവെപ്പ് സംബന്ധിച്ച് രണ്ടാഴ്ചക്കക്കം റിപ്പോര്‍ട്ട് നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെയുള്ള ജനകീയ സമരത്തെ നേരിടാനാണ് പോലീസ് ഇന്നലെ വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. സമരം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് പോലീസ് വെടിവെച്ചതെന്നാണ് ഡിജിപി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. അതേ സമയം വെടിവെപ്പ് ആസൂത്രിതമായിരുന്നുവെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പോലീസ് വാഹനത്തിന് മുകളിനിന്നും വെടിയുതിര്‍ക്കുന്ന ദ്യശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Latest