ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗക്ക്

Posted on: May 23, 2018 12:39 pm | Last updated: May 23, 2018 at 2:35 pm

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ഇവരുടെ ഫ്‌ളൈറ്റ്‌സ് എന്ന നോവലിനാണ് പുരസ്‌കാരം. സമ്മാനത്തുകയായ 67,000 ഡോളര്‍ പുസ്തകത്തിന്റെ പരിഭാഷകയായ ജെന്നിഫര്‍ ക്രോഫ്റ്റുമായി ഓള്‍ഗ പങ്കിട്ടു. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ സാഹിത്യകാരിയാണ് ഓള്‍ഗ.

പോളണ്ടില്‍ ഏറെ വായനക്കാരുള്ള ഓള്‍ഗ ഇതുവരെ എട്ട് നോവലും രണ്ട് ചെറുകഥാ സമാഹാരവും എഴുതിയിട്ടുണ്ട്. പ്രൈമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ദ ബുക്ക്‌സ് ഓഫ് ജേക്കബ്, റണ്ണേഴ്‌സ് തുടങ്ങിയവ ഓള്‍ഗയുടെ ശ്രദ്ധേയമായ രചനകളാണ്. 100ലധികം നോവലുകളാണ് ബുക്കര്‍ പുരസ്‌കാരത്തിനായി ഈ വര്‍ഷം പരിഗണിച്ചിരുന്നത്. നിരവധി ദേശീയ , അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേരത്തേയും ഓള്‍ഗയെത്തേടിയെത്തിയിരുന്നു.